സൗദിയിലേക്ക് 80 ലക്ഷം മയക്ക് മരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം തകർത്തു
റിയാദ്: സൗദിയിലേക്ക് 80 ലക്ഷത്തോളം മയക്ക് മരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം യു എ ഇ ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ സൗദി ഉദ്യോഗസ്ഥർ തകർത്തു.
ഈസ്റ്റേൺ പ്രോവിന്സിലെ ബത്ഹ ചെക്ക് പോസ്റ്റ് വഴിയായിരുന്നു പ്ലാസ്റ്റിക് ഷീറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിൽ മയക്ക് മരുന്ന് ഗുളികകൾ കടത്താൻ ശ്രമിച്ചത്.
ചരക്ക് കൈപ്പറ്റേണ്ടിയിരുന്ന നാല് സൗദി പൗരന്മാരും രണ്ട് സിറിയൻ പൗരന്മാരും റിയാദ് മേഖലയിൽ അറസ്റ്റിലായതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ അറിയിച്ചു. പ്രതികൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ച് പബ്ലിക് പ്രോസിക്യഷനു കൈമാറിയിട്ടുണ്ട്.
മയക്കുമരുന്ന് കടത്തലോ പ്രോത്സാഹിപ്പിക്കുന്നതോ ആയ പ്രവർത്തനങ്ങളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ മക്ക, റിയാദ്, അൽ-ഷർഖിയ മേഖലകളിൽ 911 എന്ന നമ്പറിലും സൗദി അറേബ്യയുടെ മറ്റ് ഭാഗങ്ങളിൽ 999 എന്ന നമ്പരിലും വിളിച്ച് വിവരമറിയിക്കണമെന്ന് സുരക്ഷാ ഏജൻസികൾ ആഹ്വാനം ചെയ്യുന്നു. 995@gdnc.gov.sa എന്ന ഇമെയിലിലും അറിയിക്കാം. വിവരങ്ങൾ നല്കുന്നവരെക്കുറിച്ചുള്ള കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa