തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദി ലീഗ് കണ്ട ഏറ്റവും വാശിയേറിയ മത്സരത്തിൽ റൊണാൾഡോയുടെ അൽ നസ്റിന് വിജയം

റിയാദ്: ഈ സീസണിൽ സൗദി പ്രോ ലീഗ് കണ്ട ഏറ്റവും വാശിയേറിയ മത്സരത്തിൽ അൽ നസ്ർ 4 – 3 ന് അൽ അഹ്ലി സൗദിയെ തോൽപ്പിച്ചു.

നാലാം മിനുട്ടിലും 52 ആം മിനുട്ടിലും റൊണാൾഡോ ഗോളുകൾ നേടിയപ്പോൾ 17 ആം മിനുട്ടിലും ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലും ടാലിസ്കയായിരുന്നു അൽ നസ്റിനു വേണ്ടി ഗോളുകൾ നേടിയത്.

സൗദി ദേശീയ ദിനാരവത്തോടെ നിറഞ്ഞ ഗാലറിയുടെ പിന്തുണയോടെ കളിച്ച ഇരു ടീമുകളും ഏറെ ആവേശകരമായ പ്രകടനമായിരുന്നു കാഴ്ച വെച്ചത്.

ഇന്നലത്തെ ജയത്തോടെ ലീഗ് പട്ടികയിൽ പോയിൻ്റ് നിലയിൽ അൽ നസ്ർ അഞ്ചാം സ്ഥാനത്തെത്തിയിട്ടുണ്ട്. ഇത് വരെ മുൻ നിരയിലായിരുന്ന അൽ അഹ്ലി സൗദി പോയിൻ്റ് നിലയിൽ അൽ നസ്റിനും പിറകിലാണിപ്പോഴുള്ളത്.

റൊണാൾഡോയും ടാലിസ്കയും അൽ നസ്റിനു വേണ്ടി നേടിയ നാല് ഗോളുകളും കാണാം. വീഡിയോ.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്