സൗദിയിൽ പൊതു സ്ഥലത്ത് കൂട്ടത്തല്ല്; എട്ട് പേർ അറസ്റ്റിൽ: വീഡിയോ
സൗദിയിലെ ത്താഇഫിൽ പൊതു സ്ഥലത്ത് കുട്ടത്തല്ലിലേർപ്പെട്ട എട്ട് സ്വദേശികളെ അറസ്റ്റ് ചെയ്തതായി ത്വാഇഫ് പോലീസ് അറിയിച്ചു.
പ്രതികൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ച് പബ്ളിക് പ്രോസിക്യൂഷനു കൈമാറിയതായി പൊതു സുരക്ഷാ വിഭാഗം വ്യക്തമാക്കി.
അതേ സമയം സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള നിയമം ലംഘിച്ചതിന് കുട്ടത്തല്ല് റെക്കോർഡ് ചെയ്യുകയും പ്രസിദ്ധീകരിക്കുകയും ചെയ്തവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ആളുകൾ കൂട്ടത്തല്ലിലേർപ്പെടുന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
