തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു

സൗദിയിലെ ഹായിലിലെ ഹുലൈഫയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു.

കിഴിശേരി സ്വദേശി നെയ്യൻ സിദ്ദീഖിന്റെ മകൻ ജംഷീർ (30) ആണ് മരിച്ചത്.

ബൂഫിയയിൽ ജോലി ചെയ്യുകയായിരുന്ന ജംഷീർ ഹോം ഡെലിവറിക്കായി പോകുന്ന വഴിയിൽ ആയിരുന്നു അപകടം സംഭവിച്ചത്.
ജംഷീർ ഓടിച്ചിരുന്ന വാൻ ഒരു സൗദി പൗരന്റെ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഭാര്യ തസ് ലിബാനു. മയ്യിത്ത് സൗദിയിൽ തന്നെ മറവ് ചെയ്യാനുള്ള നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്