Sunday, April 20, 2025
Saudi ArabiaTop Stories

സൗദിയിലെ വിദേശികൾക്ക് സ്വന്തം നാട്ടിൽ നിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ അനുമതിയില്ല

റിയാദ്: സൗദി അറേബ്യയിലെ പ്രവാസികൾക്ക് സ്വന്തം രാജ്യങ്ങളിൽ നിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ അനുമതിയില്ല.

മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള ഗാർഹിക തൊഴിൽ സേവനങ്ങൾക്കായുള്ള മുസാനദ് പ്ലാറ്റ്‌ഫോം അനുസരിച്ച്, സ്വന്തം ദേശീയതയിൽ പെട്ട ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള വിസയ്ക്ക് അപേക്ഷിക്കുന്നതിൽ നിന്ന് റിക്രൂട്ട്‌മെന്റ് ചട്ടങ്ങൾ പ്രവാസികളെ വിലക്കുന്നു.

അതേ സമയം പ്രവാസികൾക്ക് മറ്റൊരു രാജ്യത്തുനിന്നും വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യാൻ കഴിയുമെന്ന് മുസാനദ് അറിയിച്ചു.

https://musaned.com.sa/terms/faq_reg എന്ന ലിങ്ക് സന്ദർശിക്കുന്നതിലൂടെ റിക്രൂട്ട്‌മെന്റിനും വിസ ലഭിക്കുന്നതിന് ആവശ്യമായ സാമ്പത്തിക സ്ഥിതിയും നിയമങ്ങളും ചട്ടങ്ങളും അറിയാൻ സാധിക്കും.

ആദ്യ വിസക്ക് ഒരു പ്രവാസിക്ക് 10,000 റിയാൽ മിനിമം സാലറി വേണം. രണ്ടാാമത്തെ വിസക്ക് അപേക്ഷിക്കുന്നയാളാണെങ്കിൽ മിനിമം സാലറി 20,000 റിയാലെങ്കിലും ഉണ്ടായിരിക്കണം എന്നത് വ്യവസ്ഥയാണ്. ഇവക്ക് പുറമെ ധനസ്ഥിതി തെളിയിക്കുന്ന ബാങ്ക് രേഖകളും വേണം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്