ചൊവ്വാഴ്‌ച, ജൂൺ 30, 2026
Top StoriesWorld

ഗാസയിലെ ഹോസ്പിറ്റലുകൾ നിറഞ്ഞ് കവിഞ്ഞു; റഫഹ് ഏരിയയിലും ബോംബിംഗ്

ഗാസ മുനമ്പിലേക്ക് ഇസ്രായേൽ നടത്തുന്ന കനത്ത ബോംബാക്രമണങ്ങളിൽ പരിക്കേറ്റവരെക്കൊണ്ട് ഹോസ്പിറ്റലുകൾ നിറഞ്ഞ് കവിഞ്ഞു.

ഗാസ ഈജിപ്ത് അതിർത്തിയിലെ റഫഹ് ഏരിയയിലും ബോംബാക്രമണമുണ്ടായി.

ഗാസ സ്ട്രിപ്പിലെ മെഡിക്കൽ സൗകര്യങ്ങൾ തകർച്ചയുടെ വക്കിലാണ് എന്ന് ഗാസയിലെ മുതിർന്ന ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇസ്രായേൽ അക്രമണത്തിൽ 140 കുട്ടികളടക്കം 700 ഫലസ്തീനികളും 900 ഇസ്രായേലികളും ഇത് വരെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.

അതേ സമയം ഹമാസിന്റെ സായുധ വിഭാഗമായ അൽ-ഖസ്സാം ബ്രിഗേഡ്‌സിന്റെ വക്താവ്, ഇസ്രയേലി പട്ടണമായ അഷ്‌കെലോണിലെ താമസക്കാർക്ക് ഒഴിഞ്ഞ് പോകാനുള്ള സമയപരിധി നൽകിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്