തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ പരിസ്ഥിതി സുരക്ഷാ ലംഘനം നടത്തിയ ഇന്ത്യക്കാരനടക്കം 64 പേർ അറസ്റ്റിൽ

റിയാദ്: പരിസ്ഥിതി സംരക്ഷണത്തിനായുള്ള പ്രത്യേക സേന പാരിസ്ഥിതിക നിയമം ലംഘിച്ച 64 പേരെ അറസ്റ്റ് ചെയ്തു.

പിടിക്കപ്പെട്ടവരിൽ സൗദി പൗരന്മാർക്ക് പുറമേ സുഡാൻ, ഇന്ത്യ, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളിലെ പൗരന്മാരും ഉൾപ്പെടുന്നു.

സംരക്ഷിത മേഖലകളിൽ ആടുകളേയും ഒട്ടകങ്ങളേയും മേയ്ച്ചതായിരുന്നു അറസ്റ്റ് ചെയ്യപ്പെട്ടവർ ചെയ്ത നിയമ ലംഘനം.

പാരിസ്ഥിതിക നിയമ ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്നും നിയമ ലംഘനം നടത്തിയവർക്കെതിരെ സാധാരണ സ്വീകരിക്കുന്ന നടപടികൾ എടുത്തതായും ബന്ധപ്പെട്ടവർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്