ചൊവ്വാഴ്‌ച, ജൂൺ 9, 2026
FootballQatarSportsTop Stories

ജപ്പാനെ തകർത്ത് ഖത്തർ ഏഷ്യൻ കപ്പ് ചാംബ്യന്മാർ

അബുദാബി: ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ജപ്പാനെ തകർത്ത് ഖത്തർ കന്നി കിരീടം നേടി. ഫൈനലില്‍ ജപ്പാനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണു ഖത്തർ പരാജയപ്പെടുത്തിയത്.

അല്‍മോസ് അലി, അബ്ദുൽ അസീസ് ഹാതിം, അക്രം അഫിഫ് എന്നിവരാണ് ചാംബ്യന്മാർക്ക് വേണ്ടി സ്കോർ ചെയ്തത്. തകുമി മിനാമിനോ ജപ്പാന്റെ ഏക ആശ്വാസ ഗോള്‍ നേടി.

12ാം മിനിറ്റില്‍ ബൈസിക്കിള്‍ കിക്ക് ഗോളിലൂടെയാണു അല്‍മോസ് ഖത്തറിനെ മുന്നിലെത്തിച്ചത്. 27ാം മിനിറ്റില്‍ അബ്ദുൽ അസീസ് ഹാതിം ഖത്തറിൻ്റെ ലീഡ് ഉയർത്തി. 83 ആം മിനിട്ടിൽ അക്രം അഫീഫ് പെനാൽട്ടിയിലൂടെയാണു ഖത്തറിൻ്റെ മൂന്നാമത് ഗോൾ നേടിയത്. 69 ആം മിനിട്ടിലായിരുന്നു തകുമി മിനാമിനൊ ജപ്പാൻ്റെ ഏക ആശ്വാസ ഗോൾ നേടിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്