തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഉംറ നിർവ്വഹിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനിടെ മലപ്പുറം സ്വദേശിനി മരിച്ചു

വിശുദ്ധ ഉംറയും മദീന സിയാറയും കഴിഞ്ഞ് നാട്ടിലേക്ക് തിരിക്കാൻ ജിദ്ദ എയർപോർട്ടിലേക്ക് പോകുന്നതിനിടെ മലപ്പുറം സ്വദേശിനി മരിച്ചു.

കണ്ണമംഗലം മേമാട്ടുപാറ സ്വദേശി പുള്ളാട്ട് മുജീബിന്റെ ഭാര്യ ഖദീജ കെ.കെ (34) യാണ് മരിച്ചത്.

മദീന സിയാറത്ത് പൂർത്തിയാക്കി ഇന്ന് നാട്ടിലേക്കുള്ള വിമാനം കയറാനായി ജിദ്ദ എയർപോർട്ടിലേക്ക് വരുന്നതിനിടെ ബസിൽ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

മയ്യിത്ത് മദീനയിൽ മറവ് ചെയ്യുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ഏക മകൻ: ഹാഫിള് റിള് വാൻ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്