തിങ്കളാഴ്‌ച, ജൂൺ 8, 2026
FootballTop Stories

വീണ്ടും റൊണാൾഡോ മാജിക്; അൽ നസ്റിന് ജയം

സൗദി ലീഗിൽ സൂപർ താരം റൊണാൾഡോയും ടാലിസ്കയും ളമാകിനെതിരെയുള്ള മത്സരത്തിൽ അൽ നസ് റിനെ വിജയത്തിലേക്ക് നയിച്ചു.

47 ആം മിനുട്ടിൽ ളമാക് ആയിരുന്നു ആദ്യ ഗോൾ നേടിയത്. എന്നാൽ 52 ആം മിനുട്ടിൽ ടാലിസ്കയും 56 ആം മിനുട്ടിൽ റൊണാൾഡോയും നേടിയ ഗോളുകളിലൂടെ അൽ നസ്ർ 2 – 1 നു വിജയിക്കുകയായിരുന്നു.

ടാലിസ്ക ഫ്രീ കിക്കിലൂടെയായിരുന്നു സമനില ഗോൾ നേടിയത്. എന്നാൽ 4 മിനുട്ടിനു ശേഷം ടീമിനെ വിജയത്തിലേക്ക് നയിച്ച, റൊണാൾഡോ നേടിയ ലോഗ് റേഞ്ച് ഫ്രീ കിക്ക് ഗോൾ ഗാലറിയെ ഇളക്കി മറിച്ചു.

നിലവിൽ സൗദി ലീഗിൽ അൽ നസ്ർ മൂന്നാം സ്ഥാനത്താണുള്ളത്. അൽ ഹിലാൽ ഒന്നാം സ്ഥാനത്തും അൽ തആവുൻ രണ്ടാം സ്ഥാനത്തും ഇത്തിഹാദ് നാലാം സ്ഥാനത്തും ആണുള്ളത്.

ഗാലറിയെ ഇളക്കി മറിച്ച റൊണാൾഡോയുടെ സൂപർ ഫ്രീ കിക്ക് ഗോൾ കാണാം. വീഡിയോ.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്