തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ സാമ്പത്തികത്തട്ടിപ്പ് നടത്തിയ ഇന്ത്യക്കാരനടങ്ങുന്ന സംഘം പിടിയിൽ

സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് റിയാദ് റീജിയൻ പോലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഒരു ഈജിപ്ഷ്യൻ പൗരൻ, ഒരു ഇന്ത്യൻ പൗരൻ, ഒരു സൗദി പൗരൻ എന്നിവർ ഉൾപ്പെടുന്നു.

സോഷ്യൽ മീഡിയയിൽ ഔദ്യോഗിക രേഖകൾ പ്രസിദ്ധീകരിച്ച് പൊതുസേവനങ്ങൾ ലഭ്യമാക്കുമെന്ന് പരസ്യം ചെയ്തായിരുന്നു ഇവർ തട്ടിപ്പ് നടത്തിയിരുന്നത്.

പ്രതികളിൽ നിന്ന് സിം കാർഡുകളും പണവും കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ നടപടിക്രമങ്ങൾക്ക് ശേഷം പബ്ളിക് പ്രോസിക്യൂഷനു കൈമാറിയതായി സുരക്ഷാ വിഭാഗം വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്