തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ വാഹനാപകടം; മൂന്ന് മുഅദ്ദിനുമാർ മരിച്ചു

സൗദിയിലെ അൽബാഹയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പൗരന്മാർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

രണ്ട് വാഹങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവർ മൂന്ന് പേരും സൗദി മതകാര്യ വകുപ്പിനു കീഴിൽ മുഅദ്ദിനുമാരായി ജോലി ചെയ്യുകയായിരുന്നു.

സൗദി മതകാര്യ വകുപ്പ് മന്ത്രി ഡോ: അബ്ദുൽ ലതീഫ് ആലു ശൈഖ് മൂന്ന് പേരുടെയും മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.

ഹംദാൻ ബിൻ മുബാറക് അൽ ഗാംദി, ളാവി ബിൻ ആയിദ് അൽ ഗാംദി, മിസ്ഫർ ബിൻ സഈദ് അൽ ഗാംദി എന്നിവരാണു മരിച്ചത്.

ഇന്നലെ ഉച്ചക്ക് കറാ അസ്വായ്ദ റോഡിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. ഉടൻ റെഡ് ക്രസൻ്റ് അംഗങ്ങൾ സംഭവസ്ഥലത്തെത്തിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്