തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ജിദ്ദയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ജിദ്ദ: ദേശീയ കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിൻ്റെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, സുരക്ഷ കണക്കിലെടുത്ത് ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളീലെ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് നാളെ- ഞായറാഴ്‌ച- അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

അതേ സമയം മദ്രസതീ പ്ളാറ്റ്ഫോം” വഴി ഓൺലൈൻ ആയി നാളെ അദ്ധ്യാപനങ്ങളും മറ്റും നടക്കുമെന്നും ജിദ്ദ വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

ജിദ്ദ കിംഗ് അബ്ദുൽ അസീസ് സർവകലാശാലയും ഞായറാഴ്ചയിലെ ക്ലാസുകൾ താൽക്കാലികമായി നിർത്തിവച്ചതായി പ്രഖ്യാപിച്ചു,

സൗദിയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ഏതാനും മണിക്കൂറുകളായി കനത്ത മഴ അനുഭവപ്പെടുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്