റിയാദിൽ നടു റോഡിൽ ഗതാഗതം തടസ്സപ്പെടുത്തി യുവതി; വീഡിയോ
റിയാദിൽ തിരക്കേറിയ റോഡിനു നടുവിൽ നിന്ന് കൊണ്ട് ഗതാഗത തടസ്സം സൃഷ്ടിച്ച യുവതിയെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു.
യുവതിക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി റിയാദ് പോലീസ് ഔദ്യോഗിക വാക്താവ് വ്യക്തമാക്കി.
മറ്റൊരു കേസിൽ റിയാദ് പോലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ഒരു പൗരന്റെ വാഹനത്തിന്റെ ചില്ലുകൾ തകർത്ത് അക്രമിച്ചതിന് രണ്ട് പൗരന്മാരെ അറസ്റ്റ് ചെയ്തു.
പ്രതികൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായും കേസ് പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായും പോലിസ് വാക്താവ് സ്ഥിരീകരിച്ചു.
റിയാദിലെ മെയിൻ റോഡിൽ നിന്ന് യുവതി ഗതാഗത തടസ്സം സൃഷ്ടിക്കുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
