തിങ്കളാഴ്‌ച, ജൂൺ 8, 2026
FootballSaudi ArabiaTop Stories

അൽ ഫൈഹയെ തോൽപ്പിച്ച് സൗദി ലീഗിൽ രണ്ടാം സ്ഥാനത്തേക്കുയർന്ന് അൽ നസ്ർ

റിയാദ്: സൗദി പ്രോ ലീഗിൽ ഇന്ന് നടന്ന 11 ആം റൗണ്ട് മത്സരത്തിൽ റൊണാൾഡോയുടെ അൽ നസ്ർ അൽ ഫൈഹയെ 3 – 1 നു തോല്പിച്ചു.

50 ആം മിനുട്ടിലും 61 ആം മിനുട്ടിലും ടാലിസ്കയും 74 ആം മിനുട്ടിൽ ഒട്ടാവിയോയും അൽ നസ്രിനു വേണ്ടി ഗോളുകൾ നേടി. റൊണാൾഡോ ഒരു ഗോൾ അസിസ്റ്റ് ചെയ്തു. അൽ ഫൈഹയുടെ ആശ്വാസ ഗോൾ ഹുസൈൻ അൽ ശുവൈശ് ആണ് നേടിയത്.

ഇന്നത്തെ ജയത്തോടെ അൽ നസ്ർ സൗദി പ്രോ ലീഗിൽ അൽ ഹിലാലിനു പിറകിൽ 25 പോയിൻ്റോടെ രണ്ടാം സ്ഥാനത്തെത്തി. അൽ ഹിലാലിനു 29 പോയിൻ്റാണുള്ളത്.

സൗദി ലീഗിലെ ഇന്നത്തെ മറ്റൊരു മത്സരത്തിൽ അൽ ശബാബിനെ അബ്ഹ 2-1 നു തോൽപ്പിച്ചു. ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിൽ അൽ ഹിലാൽ അൽ അഹ് ലിയെ 3 – 1 നു തോൽപ്പിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്