Saturday, April 19, 2025
KeralaTop Stories

കളമശ്ശേരി ബോംബ് സ്ഫോടനം; ഉത്തരവാദിത്വം ഏറ്റെടുത്ത് കൊച്ചി സ്വദേശി

കൊച്ചി: കളമശ്ശേരിയിലെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കൊച്ചി തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍.

ഫേസ്ബുക്ക് ലൈവിലൂടെയാണ് ഡൊമിനിക് മാര്‍ട്ടിന്‍ സ്‌ഫോടനത്തിന് പിന്നില്‍ താനാണെന്ന് വെളിപ്പെടുത്തിയത്. ലൈവിന് ശേഷം ഇയാള്‍ പൊലീസില്‍ കീഴടങ്ങുകയും ചെയ്തു.

നിലവില്‍ ഡൊമിനികിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കൊടകര സ്റ്റേഷനിലാണ് ഡൊമിനിക് കീഴടങ്ങിയത്.

ഫേസ്ബുക്ക് പോസ്റ്റിൽ കാര്യങ്ങൾ വിശദീകരിച്ച് മാർട്ടിൻ ഡൊമിനിക്. ബോംബ് വച്ചത് താനാണെന്ന് മാര്‍ട്ടിന്‍ പൊലീസിനോട് പറഞ്ഞു. സ്ഫോടനത്തിന്‍റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതും ഇയാള്‍ പൊലീസിന് കൈമാറി. യഹോവ സാക്ഷികളുടെ ആശയങ്ങള്‍ തെറ്റാണെന്നാണ് ഇയാള്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. സംഘടനയുമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ആറ് വര്‍ഷം മുമ്പ് സംഘടനയില്‍ നിന്ന് ഇറങ്ങി. പല കാര്യങ്ങളും തിരുത്തണം എന്ന് ആവശ്യപ്പെട്ടിട്ടും തിരുത്തിയില്ലെന്നും ഇയാള്‍ ഫേസ്ബുക്ക് വീഡിയോയില്‍ പറഞ്ഞു

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്