സൗദി പൗരനെ വധശിക്ഷക്ക് വിധേയനാക്കി
സൗദിയിലെ അൽജൗഫിൽ കൊലക്കേസ് പ്രതിയെ വധശിക്ഷക്ക് വിധേയനാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ശുഐബ് ബിൻ സായിർ ഫദ്ഗൂഷ് എന്ന സൗദി പൗരനെയാണ് ജിഹാദ് ബിൻ ഈദ് അൽ ജിബാബ് എന്ന സൗദി പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധേയനാക്കിയത്.
രണ്ട് പേരും തമ്മിലുണ്ടായ വാക്ക് തർക്കത്തെത്തുടർന്ന് പ്രതി ഇരക്ക് നേരെ നിറയൊഴിക്കുകയും അത് മരണ കാരണമാകുകയുമായിരുന്നു.
പ്രതിയെ അറസ്റ്റ് ചെയ്ത സുരക്ഷാ വിഭാഗം അന്വേഷണത്തിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും വിചാരണക്കൊടുവിൽ പ്രത്യേക കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു.
പ്രത്യേക കോടതിയുടെ ശിഷാ വിധിയെ അപ്പീൽ കോർട്ടും സുപ്രീം കോർട്ടും ശരി വെച്ചതിനെത്തുടർന്ന് വിധി നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും ശനിയാഴ്ച പ്രതിയെ വധശിക്ഷക്ക് വിധേയനാക്കുകയുമായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
