തിങ്കളാഴ്‌ച, ജൂൺ 8, 2026
FootballTop Stories

മാനെയുടെ ഗോളിൽ അൽ നസ്റും ഹംദല്ലയുടെയും ബെൻസിമയുടെയും ഗോളുകളിൽ ഇത്തിഹാദും വിജയികൾ

റിയാദ്: റിയാദിൽ ഇന്ന് വൈകുന്നേരം നടന്ന ആവേശകരമായ മത്സരത്തിൽ റൊണാൾഡോയുടെ അൽ നസ്റ് ഇത്തിഫാഖിനെ മടക്കമില്ലാത്ത ഒരു ഗോളിനു തോൽപ്പിച്ചു.

അൽ നസ്റിനു വൻ വെല്ലു വിളി ഉയർത്തിയ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു. സാദിയോ മാനെയായിരുന്നു 107 ആം മിനുട്ടിൽ അൽ നസ്രിൻ്റെ വിജയ ഗോൾ നേടിയത്.

അൽ നസ്രിൻ്റെ ബ്രസീലിയൻ താരം ടാലിസ്കയും ഇത്തിഫാഖിൻ്റെ അലി ഹസാസിയും ചുവപ്പ് കാർഡ് കണ്ട് പുറത്തായ മത്സരത്തിൽ റഫറിക്ക് ആകെ അഞ്ച് യെല്ലോ കാർഡുകളും പുറത്തെടുക്കേണ്ടി വന്നു.

അതേ സമയം മറ്റൊരു ആവേശകരമായ മത്സരത്തിൽ ഇത്തിഹാദ് അൽ ഫെയ്ഹയെ മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു. അബ്ദു റസാഖ് ഹംദല്ല രണ്ട് ഗോളുകളും ബെൻസിമ ഒരു ഗോളും നേടി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്