തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

റിയാദിൽ നടു റോഡിൽ ബർത്ത് ഡേ ആഘോഷിച്ച് പെൺകുട്ടികൾ; വീഡിയോ കാണാം

റിയാദ്: ഒരു കൂട്ടം പെൺകുട്ടികൾ തങ്ങളുടെ സുഹൃത്തിന്റെ ജന്മദിനം റിയാദിലെ ഒരു തെരുവിൽ ആഘോഷിച്ച നിമിഷം ഒരാൾ വീഡിയോയിൽ പകർത്തി.

ഒരു വലിയ സംഘം പെൺകുട്ടികൾ കൈയിൽ ബലൂണുകളും സമ്മാനങ്ങളും പിടിച്ച് നടു റോഡിൽ അവരുടെ സുഹൃത്തിനു സർപ്രൈസ് നൽകി ബർത്ത് ഡേ ആഘോഷിക്കുകയായിരുന്നു എന്ന് പ്രാദേശിക മീഡിയ റിപ്പോർട്ട് ചെയ്യുന്നു.

ഈ പ്രവൃത്തി അവരുടെ പിന്നിലെ കാറുകളുടെ സഞ്ചാരം തടസ്സപ്പെടാൻ കാരണമായതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ട്രാഫിക് റെഡ് സിഗ്നലിൽ വാഹനങ്ങൾ എല്ലാം നിർത്തിയപ്പോഴോ അല്ലെങ്കിൽ ഗതാഗതം തടസ്സപ്പെട്ടപ്പോഴോ ആണ് പെൺകുട്ടികൾ ഈ പ്രവൃത്തി ചെയ്യാൻ തുനിഞ്ഞത് എന്നാണ് വീഡിയോയിൽ നിന്ന് മനസ്സിലാകുന്നത്

പിറകിലെ ആളുകൾ ഹോൺ മുഴക്കുന്നത് വീഡിയോയിൽ കേൾക്കാൻ സാധിക്കുന്നുണ്ട്. വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്