ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

മുത്തശ്ശിയെ ഗ്ലാസ് കൊണ്ട് കുത്തിയും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയ സൗദി പൗരനെ വധശിക്ഷക്ക് വിധേയനാക്കി

ജിസാനിൽ കൊലപാതകക്കേസിൽ പ്രതിയായ സൗദി പൗരൻ്റെ വധ ശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഹസൻ ബിൻ സാലിം അൽ കഅബി എന്ന സൗദി പൗരനെയാണ് തന്റെ മുത്തശ്ശി ഈശ് ബിൻത് മുഹമ്മദിനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധേയനാക്കിയത്.

ഗ്ളാസിൻ്റെ കഷ്ണം കൊണ്ട് കുത്തിയും ശ്വാസം മുട്ടിച്ചുമായിരുന്നു പ്രതി ക്രൂരമായ കൊലപാതകം നടത്തിയത്. കവർച്ചയായിരുന്നു പ്രതിയുടെ ലക്ഷ്യം.

പ്രതിയെ അറസ്റ്റ് ചെയ്ത സുരക്ഷാ വിഭാഗം അന്വേഷണത്തിനൊടുവിൽ കോടതിക്ക് റഫർ ചെയ്യുകയും സ്പെഷ്യൽ കോർട്ട് പ്രതിക്ക് വധശിക്ഷ വിധിക്കുകയുമായിരുന്നു.

വധ ശിക്ഷാ വിധിയെ അപ്പീൽ കോർട്ടും സുപ്രീം കോർട്ടും പിന്തുണച്ചതോടെ ശിക്ഷാ വിധി നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും നവംബർ 1 ബുധനാഴ്ച പ്രതിയുടെ വധശിക്ഷ ജിസാനിൽ നടപ്പാക്കുകയുമായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്