സൗദിയിലെ ഇന്നത്തെ കാലാവാസ്ഥാ നിരീക്ഷണം ഇങ്ങിനെ
റിയാദ്: ഇന്ന്, വ്യാഴം, ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജസാൻ, അസിർ, അൽബാഹ, മക്ക അൽ മുകറമ, മദീന, ഹായിൽ, ഖസീം റിയാദ്, ഷർഖിയ മേഖലകളിൽ സജീവമായ കാറ്റിനും ശക്തമായ മഴക്കും ആലിപ്പഴ വർഷത്തിനും വെള്ളപ്പാച്ഛിലിനും സാധ്യതയുണ്ടെന്ന് വ്യക്തമാക്കുന്നു.
തബൂക്ക്, അൽ ജൗഫ്, നോർത്തേൺ ബോഡർ എന്നിവിടങ്ങളിലും കാറ്റും മഴയും അനുഭവപ്പെടും. മൂടൽ മഞ്ഞിനും സാധ്യത കൽപ്പിക്കുന്നു.
മഴ പെയ്യുന്ന സാഹചര്യത്തിൽ വാഹനങ്ങളോടിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് സൗദി ട്രാഫിക് വിഭാഗം ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നു.
മഴ റോഡ് വഴുതുന്നതിനും നിയന്ത്രണം നഷ്ടപ്പെടുന്നതിനും കാരാണമാകുമെന്നും ട്രാഫിക് വിഭാഗം ഓർമ്മപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa