കിംഗ്സ് കപ്പ് ക്വാർട്ടർ ലൈനപ്പായി; മത്സരങ്ങൾ ഇങ്ങിനെ
റിയാദ്: കസ്റ്റോഡിയൻ ഓഫ് റ്റു ഹോളി മോസ്ക് കപ്പ് ( കിംഗ്സ് കപ്പ് ) ക്വാർട്ടറിലേക്കുള്ള ലൈനപ്പായി. നറുക്കെടുപ്പിലൂടെയായിരുന്നു ക്വാർട്ടർ ലൈനപ്പ് തീരുമാനമായത്.
അൽ ഹിലാൽ, അൽ നസ്ർ, ഇത്തിഹാദ് ജിദ്ദ, അൽഷബാബ്, അൽ തആവുൻ, അൽ ഖലീജ്, അബ് ഹ, അൽ ഫൈസലി എന്നീ ടീമുകൾ ആണ് കിംഗ്‌സ് കപ്പ് ക്വർട്ടറിൽ പ്രവേശിച്ചത്.
അൽ നസ്ർ അൽ ശബാബിനെയും അബ്ഹ ഖലീജിനെയും, അൽ ഫൈസലി ഇത്തിഹാദിനെയും ഹിലാൽ തആവുനേയും ആണ് നേരിടുക.
ഡിസംബർ 11 നും 12 നും ആയിരിക്കും മത്സരങ്ങൾ നടക്കുക. ഇത്തിഹാദ് ക്ലബ് ലോകക്കപ്പിൽ മത്സരിക്കുന്നതിനാൽ ഇത്തിഹാദും അൽ ഫൈസലിയും തമ്മിലുള്ള മത്സരം മാറ്റി വെക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
