സൗദിയിൽ വാഹനങ്ങളിൽ നിന്ന് വേസ്റ്റുകൾ പുറത്തേക്കെറിയുന്നവർക്ക് മുന്നറിയിപ്പ്
സൗദിയിൽ വാഹനങ്ങളിൽ നിന്ന് വേസ്റ്റുകൾ പുറത്തേക്കെറിയുന്നവർക്ക് ട്രാഫിക് ഡിപ്പാർട്ട്മെൻ്റ് മുന്നറിയിപ്പ് നൽകി. പരിസ്ഥിതി സംരക്ഷണം പ്രധാന ഘടകമാണെന്നും അധികൃതർ ഓർമ്മപ്പെടുത്തി.
ഇത്തരത്തിൽ വാഹനങ്ങളിൽ നിന്ന് വേസ്റ്റുകൾ പുറത്തേക്കെറിയുന്നവർക്ക് 300 മുതൽ 500 റിയാൽ വരെ പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
ടയറുകളിൽ നിന്ന് വലിയ ശബ്ദം പുറപ്പെടുവിച്ച് സ്പീഡിൽ പോകുന്ന വാഹനങ്ങൾക്കും പിഴ ഈടാക്കുമെന്ന് ട്രാഫിക് ഡിപ്പാർട്ട്മെൻ്റ് ഓർമ്മപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
