മുംബൈ സിറ്റിയെ മുംബൈയിൽ വന്ന് തോൽപ്പിച്ച് അൽ ഹിലാൽ
മുംബൈ: എ എഫ് സി ചാംബ്യൻസ് ലീഗിൽ സൗദിയുടെ അൽ ഹിലാൽ മടക്കമില്ലാത്ത രണ്ട് ഗോളുകൾക്ക് ആതിഥേയരായ മുംബൈ സിറ്റി എഫ് സിയെ തോൽപ്പിച്ചു.
രണ്ടാം പകുതിയിൽ മിഖായേലും മിട്രോവിച്ചും ആയിരുന്നു അൽ ഹിലാലിനു വേണ്ടി ഗോളുകൾ നേടിയത്.
നേരത്തെ റിയാദിൽ വെച്ച് നടന്ന മത്സരത്തിൽ അൽ ഹിലാൽ മുംബൈ സിറ്റിയെ മടക്കമില്ലാത്ത 6 ഗോളുകൾക്ക് തകർത്തിരുന്നു.
അതേ സമയം എ എഫ് സി ചാംബ്യൻസ് ലീഗിൽ ഖത്തറിന്റെ അൽ ദുഹൈലുമായി അൽ നസ്ർ നാളെ ദോഹയിൽ വെച്ച് ഏറ്റ് മുട്ടും. വിശ്രമം അനുവദിച്ചതിനാൽ റൊണാൾഡോ കളിക്കില്ല എന്നാണ് റിപ്പോർട്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
