തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

മക്ക പ്രവിശ്യയിൽ ബംഗ്ളാദേശിയെ വധ ശിക്ഷക്ക് വിധേയനാക്കി

മക്ക പ്രവിശ്യയിൽ കൊലപാതകക്കേസിൽ പ്രതിയായ ബംഗ്ളാദേശി പൗരനെ വധ ശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.

സൗദി പൗരൻ സ്വാലിഹ് ബിൻ ആയിദ് അൽ ഹാരിഥിയെ കൊലപ്പെടുത്തിയ കേസിലാണ് മുഹമ്മദ് അമീർ മജാ എന്ന ബംഗ്ളാദേശി പൗരനെ വധ ശിക്ഷക്ക് വിധേയനാക്കിയത്.

ഇരുവരും തമ്മിലുള്ള വാക്ക് തർക്കത്തെത്തുടർന്ന് പ്രതി ഇരയെ മരത്തടി കൊണ്ട് നിരവധി തവണ മർദ്ധിക്കുകയും അത് മരണത്തിനു കാരണമാകുകയുമായിരുന്നു.

പ്രതിയെ അന്വേഷണ വിഭാഗം അറസ്റ്റ് ചെയ്യുകയും അന്വേഷണത്തിൽ കുറ്റം സ്ഥിരീകരിക്കുകയും കേസ് കോടതിയിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു.

വിചാരണക്കൊടുവിൽ കോടതി പ്രതിക്ക് വധ ശിക്ഷ വിധിക്കുകയും പ്രസ്തുത വിധിയെ അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരി വെക്കുകയും ചെയ്തതിനെത്തുടർന്ന് ശിക്ഷാ വിധി നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയും ബുധനാഴ്ച മക്ക പ്രവിശ്യയിൽ പ്രതിയെ വധശിക്ഷക്ക് വിധേയനാക്കുകയും ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്