സഊദ് ബിൻ മുഹമ്മദ് ബിൻ ഫഹദ് രാജകുമാരൻ അന്തരിച്ചു
പ്രമുഖ സൗദി രാജ കുടുംബാംഗം സ ഊദ് ബിൻ മുഹമ്മദ് ബിൻ ഫഹദ് ബിൻ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽ സഊദ് അന്തരിച്ചു.
സോഷ്യൽ മീഡിയയിൽ നിരവധിയാളുകൾ രാജകുമാരൻ്റെ മരണത്തിൽ അനുശോചിക്കുകയും അദ്ദേഹത്തിൻ്റെ നല്ല പെരുമാറ്റത്തെയും ധാർമ്മികതയെയും പ്രശംസിച്ചു.
രാജകുമാരൻ്റെ മരണം വലിയ നഷ്ടമാണെന്നും വലിയ പ്രതീക്ഷയുള്ള വ്യക്തിയും എല്ലാവർക്കും പ്രിയപ്പെട്ടവനുമായിരുന്നു എന്നും അനുശോചനക്കുറിപ്പിൽ ആളുകൾ എഴുതി.
സൗദി രാജ കുടുംബാഗങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾ പ്രസിദ്ധീകരിക്കുന്ന സോഷ്യൽ മീഡിയ അക്കൗണ്ടിൽ ആണ് മരണ വാർത്ത ആദ്യം പുറത്ത് വിട്ടത്.
രാജകുമാരന്റെ മേലുള്ള ജനാസ നമസ്ക്കാരം മക്ക മസ്ജിദുൽ ഹറാമിൽ തിങ്കളാഴ്‌ച മഗ്‌രിബിന് ശേഷം നടക്കുമെന്ന് സൗദി റോയൽ കോർട്ട് അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
