വരും വർഷങ്ങളിൽ യു എ ഇയുടെ വളർച്ചക്ക് ആക്കം കൂടും
യു എ ഇയിൽ എണ്ണേതര മേഖലകളിൽ നിന്നുള്ള വരുമാനം ഈ വർഷവും അടുത്ത വർഷവും വളർച്ച പ്രാപിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ റിപ്പോർട്ട്. 2020 ദുബൈ എക്സ്പോയുടെ തയ്യാറെടുപ്പുകളോടനുബന്ധിച്ചും എണ്ണേതര വരുമാനം വർധിക്കുമെന്നാണു വിലയിരുത്തൽ.
ഓയിൽ മേഖലേയേക്കാൾ കൂടുതൽ കുതിപ്പ് എണ്ണേതര മേഖലയിൽ ഈ വർഷം കാണാൻ സാധിക്കുമെന്നാണു ധനകാര്യ സ്ഥാപനങ്ങളുടെ പ്രവചനം. എണ്ണേതര വരുമാനം 2019 ൽ 3.9 ശതമാനമായും 2020 ൽ 4.2 ശതമാനമായും വർധിക്കുമെന്നാണു കരുതപ്പെടുന്നത്.
2015-16 മുതൽ നേരിട്ട എണ്ണ വിലത്തകർച്ചയുടെ പരിണിത ഫലങ്ങളിൽ നിന്ന് യു എ ഇ കര കയറുകയാണെന്നും നിക്ഷേപങ്ങളും ടൂറിസവും രാജ്യത്തെ ശക്തമായി മുന്നോട്ട് നയിക്കുമെന്നും അന്താരാഷ്ട്ര നാണയ നിധി പ്രതിനിധി അഭിപ്രായപ്പെട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
