സൗദി പൗരനെ മെഷീൻ ഗൺ കൊണ്ട് നിറയൊഴിച്ച് കൊലപ്പെടുത്തിയ പ്രതിയുടെ വധ ശിക്ഷ നടപ്പാക്കി
ഈസ്റ്റേൺ പ്രൊവിൻസിൽ സൗദി പൗരനെ മെഷീൻ ഗൺ കൊണ്ട് നിറയൊഴിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മറ്റൊരു സൗദി പൗരൻ്റെ വധ ശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഫഹദ് ബിൻ മനാഹി അസഹ്ലി എന്ന സൗദി പൗരനെയാണ് സഅദ് ബിൻ ഗാലി അശംരി എന്ന സൗദി പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധേയനാക്കിയത്.
പ്രതിയുടെ ബന്ധുക്കളും ഇരയും തമ്മിൽ ഉണ്ടായിരുന്ന പഴയ വാക്കേറ്റം ആയിരുന്നു കൊലപാതകത്തിലേക്ക് നയിച്ചത്.
പ്രതിയെ സുരക്ഷാ വിഭാഗം പിടികൂടുകയും അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും കോടതിയിലേക്ക് കേസ് റഫർ ചെയ്യുകയും ചെയ്തു.
പ്രത്യേക കോടതി പ്രതിക്ക് വധ ശിക്ഷ വിധിക്കുകയും പ്രസ്തുത വിധി അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരി വെക്കുകയും ചെയ്തതിനെത്തുടർന്ന് ശിക്ഷാ വിധി നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും ബുധനാഴ്ച വധ ശിക്ഷ നടപ്പാക്കുകയും ചെയ്തതായി മന്ത്രാലയം പ്രസ്താവിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
