നിങ്ങളുടെ കുടുംബത്തെ സൂക്ഷിക്കുക; അവരുടെ ചിത്രങ്ങളും ഡാറ്റകളും ഇന്റർനെറ്റിൽ പ്രസിദ്ധീകരിക്കാതിരിക്കുക
കുട്ടികളുടെയും മറ്റും ഇന്റർനെറ്റിലെ ഇടപെടലുകൾ സൂക്ഷിക്കണമെന്ന് സൗദി അതോറിറ്റി ഫോർ ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുന്നറിയിപ്പ് നൽകി.
പേര്, വീടിന്റെ ലൊക്കേഷൻ അല്ലെങ്കിൽ വ്യക്തിഗത ഫോട്ടോകൾ പോലുള്ള വ്യക്തിഗത ഡാറ്റയോ കുടുംബ ഡാറ്റയോ അജ്ഞാത സൈറ്റുകളുമായി കുട്ടികൾ പങ്കിടുന്നത് സൂക്ഷിക്കണം.
അവരുടെ ഡിവൈസുകളിൽ എത്തുന്ന സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും മാതാപിതാക്കളെ ഉടനടി അറിയിക്കണമെന്നും അവരുടെ സഹായമില്ലാതെ ഏതെങ്കിലും ഫയലോ ഗെയിമോ ഡൗൺലോഡ് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
കുട്ടികളുടെ വ്യക്തിഗത ഡാറ്റ എങ്ങനെ സംരക്ഷിക്കാമെന്നും വെബ്സൈറ്റുകൾ വഴി ഒരു തരത്തിലും ചൂഷണം ചെയ്യപ്പെടാതിരിക്കാനും കുടുംബങ്ങളെ ബോധവത്കരിക്കണമെന്നും സൗദി അതോറിറ്റി ഫോർ ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഊന്നിപ്പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa