തിങ്കളാഴ്‌ച, ജൂൺ 8, 2026
Football

ലാസ്‌റ്റ് ഡാൻസ്; റൊണാൾഡോയും മെസ്സിയും ഏറ്റ് മുട്ടുന്ന മത്‌സരം കാത്ത് സൗദിയിലെ ഫുട്ബോൾ പ്രേമികൾ

റിയാദ്: ലോക ഫുടബോൾ പ്രേമികളെ ആകർഷിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന റിയാദ് സീസൺ കപ്പ് ഫുട്ബോൾ പോരാട്ടത്തിൽ മെസ്സിയുടെ ഇന്റർമിയാമിയും റൊണാൾഡോയുടെ അൽ നസ്‌റും തമ്മിൽ ഏറ്റ് മുട്ടുന്ന നീമിഷം പ്രതീക്ഷിക്കിച്ചിരിക്കുകയാണിപ്പോൾ തന്നെ സൗദിയിലെ ഫുടബോൾ പ്രേമികൾ.

ഇന്റർമിയാമി, അൽ ഹിലാൽ, അൽ നസ്ർ ത്രയങ്ങൾ ഉൾക്കൊള്ളുന്ന ഒരു ആകർഷകമായ ടൂർണമെൻ്റാകും റിയാദിൽ നടക്കുക.

“ദി ലാസ്റ്റ് ഡാൻസ്” എന്ന് വിളിക്കപ്പെടുന്ന ഐതിഹാസിക മത്സരം .2024 ഫെബ്രുവരി ആദ്യവാരം അടുത്തിടെ ഉദ്ഘാടനം ചെയ്യപ്പെട്ട കിംഗ്‌ഡം അരീനയിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്നു.

പ്രമുഖ ഫുട്ബോൾ ഐക്കണുകളുടെ സാന്നിധ്യം മൂലം ആഗോള ശ്രദ്ധ പ്രതീക്ഷിച്ചുകൊണ്ട്, തുർക്കി ആലു ഷൈഖ്, തന്റെ ആവേശം പ്രകടിപ്പിച്ചുകൊണ്ട്, ഇന്റർ മിയാമിയുടെ പങ്കാളിത്തത്തെ സ്വാഗതം ചെയ്തു.

പ്രധാന അന്താരാഷ്ട്ര ഇവന്റുകൾ ആതിഥേയത്വം വഹിക്കുന്നതിനുള്ള റിയാദ് സീസണിന്റെ പ്രതിബദ്ധതയുടെ തുടർച്ചയായാണ് ലീഗ് നിലകൊള്ളുന്നതെന്ന് തുർക്കി ആലു ശൈഖ് ഊന്നിപ്പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്