തിങ്കളാഴ്‌ച, ജൂൺ 8, 2026
GCC

പുതിയ വിസയിൽ ആഴ്ചകൾക്ക് മുമ്പ് വീണ്ടും സൗദിയിലെത്തിയ യുവ പണ്ഡിതൻ ജിദ്ദയിൽ മരിച്ചു

ജിദ്ദ: ആർ എസ്‌ സി ജിദ്ദ മുൻ എക്സിക്യുട്ടീവ് അംഗം ഗൂഡല്ലൂർ പാക്കണ സ്വദേശി അബ്ദുൽ അസീസ് സഖാഫി (42) ജിദ്ദയിൽ അന്തരിച്ചു.

കഴിഞ്ഞ ദിവസം രാത്രി നെഞ്ച് വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സഖാഫി ഇന്ന് പുലർച്ചെയാണ് മരിച്ചത്.

നേരത്തെ പ്രവാസിയായിരുന്ന അദ്ദേഹം വീണ്ടും പുതിയ വിസയിൽ ജിദ്ദയിൽ തിരിച്ചെത്തിയിട്ട് ആഴ്ചകൾ മാത്രമേ ആയിട്ടുള്ളൂ.

പൊതു പ്രവർത്തനത്തിൽ സജീവമായിരുന്ന സഖാഫി മുശ്രിഫ യൂണിറ്റ് ഐസിഎഫ് പ്രസിഡന്റ് ആയും ജിദ്ദ ഇമാം റാസി മദ്രസാ അദ്ധ്യാപകനായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

മാതാപിതാക്കളും ഭാര്യയും രണ്ട് ആൺകുട്ടികളും ഒരു മകളും അടങ്ങുന്നതാണ് കുടുംബം. മരണാനന്തര നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.





അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്