തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഫലസ്തീനികൾക്കുള്ള സൗദി ജനകീയ ഫണ്ട് ; ഇത് വരെ ലഭിച്ച തുക 54 കോടി റിയാൽ കവിഞ്ഞു

സൗദി ഭരണ നേതൃത്വത്തിൻ്റെ ആഹ്വാന പ്രകാരം നടക്കുന്ന ഫലസ്തീനികൾക്കുള്ള ജനകീയ ഫണ്ട് ശേഖരണം വഴി സമാഹരിച്ച തുക 54. 10 കോടി റിയാൽ കവിഞ്ഞു.

അതേ സമയം കിംഗ് സൽമാൻ റിലീഫ് സെന്ററിൻ്റെ 23-ാമത് സൗദി ദുരിതാശ്വാസ വിമാനം ഇന്ന് ബുധനാഴ്ച ഈജിപ്തിലെ അൽ-അരിഷ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി.

31 ടൺ ഭാരമുള്ള പാർപ്പിടം, ഭക്ഷണം, മെഡിക്കൽ സാമഗ്രികൾ എന്നിവയുൾപ്പെടെ വിവിധ ദുരിതാശ്വാസ സഹായങ്ങൾ പ്രസ്തുത വിമാനത്തിൽ ഉൾപ്പെടുന്നു.

കിംഗ് സൽമാൻ റിലീഫിനു കീഴിലുള്ള ജനകിയ ഫണ്ട് ശേഖരണം വഴി സമാഹരിച്ച തുകയിൽ നിന്നാണ് ദുരിതാശ്വാസ സാധനങ്ങൾ എത്തിക്കുന്നത്. നേരത്തെ ടൺ കണക്കിന് സഹായ സാമഗ്രികളുമായി ജിദ്ദയിൽ നിന്ന് ഒരു കപ്പലും കിംഗ് സൽമാൻ റിലീഫ് അയച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്