സൗദിയിൽ ടിക് ടോക്കിനു പുതിയ തിരിച്ചടി; ബഹിഷ്ക്കരണ കാംബയിൻ പുതിയ തലത്തിലേക്ക്
സൗദിയിലെ ടിക് ടോക് വിരുദ്ധ കാംബയിൻ പുതിയ തലങ്ങളിലേക്ക് നീങ്ങുന്നതിൻ്റെ സൂചന നൽകിക്കൊണ്ട് പ്രമുഖ മൊബൈൽ കംബനികളും ബഹിഷ്ക്കരണ വിരുദ്ധ കാംബയിനിൽ ഭാഗമാകുന്നു.
രാജ്യത്തെ പ്രമുഖ ടെലികമ്മ്യൂണിക്കേഷൻ കമ്പനികൾ അവരുടെ പാക്കേജുകളിലെ സോഷ്യൽ മീഡിയ ഡാറ്റയിൽ നിന്ന് ടിക് ടോക് ആപ്ലിക്കേഷൻ നീക്കം ചെയ്തുകൊണ്ട് ബഹിഷ്ക്കരണ കാംബയിനിൽ ഭാഗമായിരിക്കുകയാണ്.
വിവിധ സൗദി കമ്പനികൾ ടിക്ടോകുമായുള്ള പരസ്യ ഇടപാടുകൾ നിർത്തലാക്കിയിരുന്നു. പ്രമുഖ സെലബ്രിറ്റികളും പ്രശസ്തരും ടിക് ടോക്ക് ബഹിഷക്കരിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.
സൗദി അനുകൂല ഉള്ളടക്കങ്ങളും അഭിപ്രായങ്ങളും തുടർച്ചയായി നീക്കം ചെയ്തതിനാലായിരുന്നു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടിക് ടോക്കിനെതിരെ സൗദി അറേബ്യയിൽ ബഹിഷ്ക്കരണ കാംബയിൻ സജീവമായത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa