തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ പരിസ്ഥിതി നിയമ ലംഘനം നടത്തിയ മൂന്ന് പാകിസ്ഥാനികൾ പിടിയിൽ; വീഡിയോ

അൽ ഖസീം റീജിയൻ പോലീസിന്റെ സ്‌പെഷ്യൽ ടാസ്‌ക് ആൻഡ് ഡ്യൂട്ടിസ് ഫോഴ്‌സ് മൂന്ന് പാകിസ്ഥാനികളെ പാരിസ്ഥിതിക നിയമം ലംഘിച്ചതിനു അറസ്റ്റ് ചെയ്തു.

ഇവർ വില്പ്ന ലക്ഷ്യമാക്കി വലിയ തോതിൽ അനധികൃതമായി വിറക് ശേഖരിച്ച് സൂക്ഷിച്ച് വെച്ചിരിക്കുകയായിരുന്നു.

ആളൊഴിഞ്ഞ പ്രദേശത്ത് ഇവർ വിറക് ശേഖരിച്ച് വെച്ചിരിക്കുന്ന ദൃശ്യവും അറസ്റ്റ് ചെയ്യുന്നതും കാമറയിൽ പകർത്തിയിട്ടുണ്ട്.

ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും പിടിച്ചെടുത്ത വസ്തുക്കൾ ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറുമെന്നും അധികൃതർ സൂചിപ്പിച്ചു.

പാരിസ്ഥിതിക നിയമം ലംഘിച്ചതിനു അൽ ഖസീമിൽ മൂന്ന് പാകിസ്ഥാനികളെ അറസ്റ്റ് ചെയ്യുന്നു. വീഡിയോ

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്