ബന്ദർ രാജകുമാരൻ അന്തരിച്ചു
റിയാദ്: പ്രമുഖ സൗദി രാജകുടുംബാംഗം ബന്ദർ ബിൻ മുഹമ്മദ് ബിൻ സ ഊദ് അൽ കബീർ അന്തരിച്ചു.
1996 മുതൽ 2000 വരെ ബന്ദർ രാജകുമാരൻ അൽ ഹിലാൽ ക്ലബിന്റെ പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നു.
അൽ ഹിലാൽ രാജകുമാരന്റെ ഭരണകാലത്ത് നിരവധി ചാമ്പ്യൻഷിപ്പുകൾ നേടിയതിനാൽ ക്ലബ്ബിന്റെ ഗോൾഡൻ പ്രസിഡന്റ് എന്ന് വിളിക്കപ്പെട്ടു.
രാജകുമാരന്റെ മേലുള്ള മയ്യിത്ത് നമസ്ക്കാരം വ്യാഴാഴ്ച റിയാദ് ഇമാം തുർക്കി മസ്ജിദിൽ അസ്വർ നമസ്ക്കാരാനന്തരം നടക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
