Friday, November 22, 2024
FootballSaudi ArabiaTop Stories

ജിദ്ദയിലെ ക്ലബ് ലോകക്കപ്പ് ഫുടബോൾ നിയന്ത്രിച്ച വനിതാ റഫറിയുടെ കളിക്കാരന് നേരെയുള്ള കണ്ണിറുക്കൽ വൈറലാകുന്നു; വീഡിയോ കാണാം

ജിദ്ദ: കഴിഞ്ഞ ദിവസം ജിദ്ദയിൽ നടന്ന ഇത്തിഹാദ് – ഓക്ലാൻഡ് സിറ്റി മത്സരം നിയന്ത്രിച്ച വനിതാ റഫറി ടോറി പെൻസൊ കളിക്കാരനു നേരെ കണ്ണിറുക്കിക്കാണിക്കുന്ന രംഗം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

അൽ-ഇത്തിഹാദ് കളിക്കാരനായ കൊറോനാഡോയുടെ നേരെ തിരിഞ്ഞ് ടോറി പെൻസൊ കണ്ണിറുക്കുന്ന ദൃശ്യമായിരുന്നു കാമറക്കണ്ണുകൾ ഒപ്പിയെടുത്തത്.

ജിദ്ദ ജൗഹറ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഇത്തിഹാദ് മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്ക് ഓക് ലാൻഡ് സിറ്റിയെ പരാജയപ്പെടുത്തിയിരുന്നു.

അമേരിക്കൻ റഫറി ടോറി പെൻസോ അമേരിക്കൻ വിമൻസ് നാഷണൽ ലീഗിൽ ഒരു റഫറിയായി തന്റെ കരിയർ ആരംഭിച്ചു. 2020 ൽ അമേരിക്കയിൽ പുരുഷന്മാരുടെ മത്സരങ്ങൾക്ക് റഫറിയാകുന്ന ആദ്യ വനിതയായി.

ഓസ്‌ട്രേലിയയിൽ നടന്ന 2023 വനിതാ ലോകകപ്പ് ഫൈനലിൽ റഫറിയായിരുന്ന ടോറി പെൻസൊ മികച്ച റഫറിയിംഗിലൂടെ ശ്രദ്ധ നേടിയിരുന്നു.

ടോറി പെൻസോ കൊറണാഡോയുടെ നേരെ തിരിഞ്ഞ് കണ്ണിറുക്കുന്ന വീഡിയോ കാണാം.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്