സൗദിയിലെ വാക്സിനേഷൻ ക്ലിനിക്കുകളിൽ ആർക്കും ഫീസില്ല
റിയാദ്: രാജ്യത്തെ വാക്സിനേഷൻ ക്ലിനിക്കുകൾ പൗരന്മാരിൽ നിന്നോ വിദേശികളിൽ നിന്നോ ഫീസ് ഈടാക്കുന്നില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
പ്രീ വാക്സിനേഷൻ പരിശോധനകൾക്കോ വാക്സിനേഷനോ സ്വദേശികൾക്കോ വിദേശികൾക്കോ വിസിറ്റേഴ്സിനോ ഫീസില്ല.
ഏതെങ്കിലും കേന്ദ്രങ്ങൾ മേൽ പരാമർശിച്ച നിയമത്തിനു എതിര് പ്രവർത്തിക്കുകയാണെങ്കിൽ പേഴ്സണൽ മെസ്സേജിലൂടെ വിവരം റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രാലയം ആഹ്വാനം ചെയ്തു.
ആരോഗ്യ മന്ത്രാലയത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഒരാൾ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രാലയം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
