Sunday, November 24, 2024
Saudi ArabiaTop Stories

കെ എം സി സി നേതാവ് സൗദിയിൽ നിര്യാതനായി

കെഎംസിസി നേതാവും ഹജ്ജ് സേവന രംഗത്തെ പ്രധാനിയുമായിരുന്ന എറണാകുളം വാഴക്കാല സ്വദേശി യൂനുസ് കക്കാട്ട് സൗദിയിൽ നിര്യാതനായി. 50 വയസ്സായിരുന്നു.

മക്കയിലെ കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റിയിൽ വെച്ചാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം സുബഹി നമസ്കാരത്തിന് ശേഷം ഭാര്യയുമായി സംസാരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീഴ്തുകായായിരുന്നു. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചു.

തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കിയ യൂനുസ് അതീവ ഗുരുതരാവസ്ഥയിൽ ഐ സി യു വെന്റിലേറ്ററിൽ പരിചരണത്തിൽ കഴിയുമ്പോഴാണ് മരണപ്പെട്ടത്.

മക്കയിലെ അൽനൂർ ഹോസ്പിറ്റലിൽ നഴ്‌സ്‌ ആയി സേവനം ചെയ്യുന്ന ഭാര്യ ആരിഫയും മകൾ സഫയും മകൻ ആസിഫുമൊത്ത് മക്കയിലായിരുന്നു താമസം.

മക്ക കെഎംസിസിയുടെ പ്രവർത്തന രംഗത്തും വർഷങ്ങളായി ഹജ്ജ് സേവന രംഗത്തും സജീവ സാന്നിദ്ധ്യമായിരുന്ന യൂനുസിന്റെ മയ്യത്ത് മരണാനന്തര നടപടികൾക്ക് ശേഷം മക്കയിൽ ഖബറടക്കുമെന്ന് മക്ക കെഎംസിസി നേതാക്കൾ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa