ഒസാവട്ടത്ത് അബ്ദുല്ലാക്കയെ ചാലിയം പ്രവാസികൾ ആദരിച്ചു
ചാലിയം-റിയാദ് പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ചാലിയത്തെ പൗരപ്രമുഖനും മുതിർന്ന പൗരനുമായ ഒസാവട്ടത്ത് അബ്ദുല്ലാക്കയെ പൊന്നാട അണിയിച്ചും ക്യാഷ് അവാർഡ് നൽകിയും ആദരിച്ചു.
105 വയസ്സ് പിന്നിട്ട അബ്ദുള്ളാക്ക ഏറ്റവും നല്ല സാമൂഹിക ബന്ധവും സുഹൃത്ത് ബന്ധവും പുലർത്തിപ്പോരുന്ന വ്യക്തിയാണ് എന്ന് അനുമോദന ചടങ്ങിൽ പ്രസിഡണ്ട് പി കെ ബഷീർ സാഹിബ് സൂചിപ്പിച്ചു.
കണ്ണാടത്ത് ഹംസ കോയ, ഷംസുദ്ദീൻ, പിഎ നസീർ മാസ്റ്റർ, എം ബാബു മൂസ, നിസാർ വാളക്കട, സൂപ്പി തൊടി ഹമീദ് എന്നിവർ പങ്കെടുത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
