സൗദി പൗരനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ഇന്ത്യക്കാരന് വധശിക്ഷ
സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ സൗദി പൗരനെ കഴുത്തു മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ഇന്ത്യക്കാരന്റെ വധശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇന്ത്യക്കാരനായ സമദ് സാലി ഹസ്സൻ സാലിയെയാണ് സൗദി പൗരനായ അലി ബിൻ തരാദ് ബിൻ സെയ്ൽ അൽ-അനാസിയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധേയനാക്കിയത്
കവർച്ച നടത്തുക എന്ന ഉദ്ദേശത്തോടെ പ്രതി അലി ബിൻ തരാദിനെ കെട്ടിയിട്ട് തുണികൊണ്ട് കഴുത്തു മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഇന്ന് (28/ 12 / 2023 വ്യാഴാഴ്ച) കിഴക്കൻ പ്രവിശ്യയിൽ വെച്ച് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സൗദി പൗരനായ മുഹമ്മദ് ബിൻ സയീദ് ബിൻ മുഫ്‌ലെ അൽ-ഷഹ്‌റാനിയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസിൽ മറ്റൊരു സൗദി പൗരനായ നാസർ ബിൻ സയീദ് ബിൻ നാസർ അൽ-ഷഹ്‌റാനിയുടെ വധശിക്ഷ ഇന്ന് റിയാദിൽ വെച്ച് നടപ്പാക്കി.
സമാനമായ മറ്റൊരു കേസിൽ സൗദി പൗരനായ ഫാലിഹ് ബിൻ ഫാരിസ് ബിൻ ഫാലിഹ് അൽ-ദോസരിയെ കഴുത്തിലും മുതുകിലും കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയ സ്വദേശിയായ മിതേബ് ബിൻ മുഹമ്മദ് ബിൻ വദാൻ അൽ-ദോസരിയെയും വധശിക്ഷക്ക് വിധേയനാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa