ശനിയാഴ്‌ച, ജൂൺ 27, 2026
Saudi ArabiaTop Stories

ഉമ്മയെ ചികിത്സിച്ച ഡോക്ടർക്ക് സൗദി യുവാവ് സമ്മാനിച്ചത് മെഴ്‌സിഡസ് ജി ക്ലാസ് ; വീഡിയോ വൈറലാകുന്നു

തന്റെ മാതാവിനെ ചികിത്സിച്ച ഒമാനി ഡോക്ടർക്ക് സൗദി യുവാവ് മെഴ്സിഡസ് ജി ക്ലാസ് സമ്മാനമായി നൽകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

ഡോ. മഹമൂദ് അൽ-ഷൈബാനി എന്ന ഒമാനി ഡോക്ടർക്കാണ് മെഴ്‌സിഡസ് ജി-ക്ലാസ് സൗദി യുവാവ് സമ്മാനമായി നൽകിയത്.

യുവാവ് മുൻ കൂട്ടി അറിയിക്കാതെയായിരുന്നു ഡോക്ടർക്ക് സമ്മാനം ഓഫർ ചെയ്തത്. എന്നാൽ ഡോക്ടർ ആദ്യം സമ്മാനം സ്വീകരിക്കാൻ വിസമ്മതിക്കുകയായിരുന്നു.

പിന്നീട് യുവാവ് നിർബന്ധിച്ച് കാർ സ്വീകരിക്കാൻ ഡോക്ടറെക്കൊണ്ട് സമ്മതിപ്പിക്കുന്നത് ക്ളിപ്പിൽ കാണാൻ സാധിക്കും. വീഡിയോ കാണാം.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്