ശനിയാഴ്‌ച, മെയ്‌ 9, 2026
Saudi ArabiaTop Stories

റുബുഉൽ ഖാലി വഴി സൗദിയിലേക്ക് മയക്ക് മരുന്ന് കടത്താനുള്ള ശ്രമം തകർത്തു

സൗദിയിലേക്ക് റുബുഉൽ ഖാലി ( എംപ്റ്റി ക്വാർട്ടർ ഡെസർട്ട്) വഴി മയക്ക് മരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ്, ടാക്സ്,സകാത്ത് അതോറിറ്റി തകർത്തു.

സൗദിയിലേക്ക് വരികായായിരുന്നു ഒരു വാഹനത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 43 കിലോഗ്രാം ഷബു പരിശോധനയിൽ കണ്ടെത്തുകയായിരുന്നു.

അതേ സമയം, സൗദിയുടെ ഇറക്കുമതിയിലും കയറ്റുമതിയിലും കസ്റ്റംസ് നിയന്ത്രണം കർശനമാക്കുന്നത് തുടരുകയാണെന്നും കള്ളക്കടത്തുകാരുടെ ശ്രമങ്ങൾക്കെതിരെ ജാഗ്രത ശക്തമാണെന്നും സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.

സുരക്ഷാ റിപ്പോർട്ടുകൾക്കായി നിയോഗിച്ചിട്ടുള്ള നമ്പറിലോ (1910) അല്ലെങ്കിൽ അന്താരാഷ്ട്ര നമ്പറിലോ (00966114208417) അല്ലെങ്കിൽ ഇ-മെയിൽ വഴിയോ (1910@zatca.gov.sa) ബന്ധപ്പെട്ടുകൊണ്ട് സമൂഹത്തെയും ദേശീയ സമ്പദ്‌വ്യവസ്ഥയെയും സംരക്ഷിക്കാൻ കള്ളക്കടത്ത് തടയുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് അതോറിറ്റി ആഹ്വാനം ചെയ്തു.

റിപ്പോർട്ടിലെ വിവരങ്ങൾ ശരിയാണെങ്കിൽ വിവരം നൽകുന്നയാൾക്ക് സാമ്പത്തിക പാരിതോഷികം നൽകുമെന്നും അധികൃതർ വ്യക്തമാക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്