ശനിയാഴ്‌ച, മെയ്‌ 9, 2026
Saudi ArabiaTop Stories

സൗദി അറേബ്യയിലെ 45% ജീവനക്കാരും ആഴ്ചയിൽ 40 മണിക്കൂറിലധികം ജോലി ചെയ്യുന്നുവെന്ന് റിപ്പോർട്ട്

റിയാദ് : സൗദിയിലെ 45.8 ശതമാനം ജീവനക്കാരും ആഴ്ചയിൽ 40 മണിക്കൂറിലധികം ജോലി ചെയ്യുന്നുണ്ടെന്ന് സൗദി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് (GASTAT) ഞായറാഴ്ച പുറത്തിറക്കിയ റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഏകദേശം 39.6 ശതമാനം ജീവനക്കാർ ശരാശരി 40 മണിക്കൂർ ജോലി ചെയ്യുന്നു, ഇവരുടെ ശരാശരി ജോലി സമയം പ്രതിദിനം 8 മണിക്കൂർ ആണ്.

ദിവസത്തിൽ നാല് മണിക്കൂറിൽ കുറയാതെ ദീർഘനേരം നിൽക്കുകയെന്ന പ്രയാസകരമായ രീതി തുടരുന്ന തൊഴിലാളികൾ 28.21 ശതമാനമാണ്. ഓഫീസ് ചെയറിൽ തുടർച്ചയായി മൂന്ന് മണിക്കൂറിലധികം സമയം ഇരുന്ന് ജോലി ചെയ്യുന്നവർ 28.15 ശതമാനവുമാണ്.

2023-ലെ ആരോഗ്യ സുരക്ഷാ സ്ഥിതിവിവരക്കണക്കുകളുടെ ഫലങ്ങൾ കാണിക്കുന്നത് ജോലിസ്ഥലത്ത് ആരോഗ്യ-സുരക്ഷാ നടപടിക്രമങ്ങളിൽ പരിശീലനം നേടിയ തൊഴിലാളികളുടെ ശതമാനം 46.6 ശതമാനത്തിലെത്തിയിട്ടുണ്ടെന്നാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്