തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിലേക്ക് വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് കടക്കാൻ ശ്രമിച്ച മുൻ പ്രവാസി പിടിയിൽ

റിയാദ്:വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് സൗദിയിലേക്ക് കടക്കാൻ ശ്രമിച്ച വിദേശിയെ കിംഗ് ഖാലിദ് എയർപോർട്ട് ജവാസാത്ത് പിടി കൂടി.

സുഡാൻ പൗരൻ ആയിരുന്നു വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് സൗദിയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പിടിയിലായത്.

ഇയാൾക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ചതായി ജവാസാത്ത് ഔദ്യോഗികമായി അറിയിച്ചു.

നേരത്തെ സൗദിയിൽ ജോലി ചെയ്യുകയും നിയമ ലംഘനങ്ങൾ നടത്തിയതിനു പ്രവേശന വിലക്കോടെ നാട് കടത്തപ്പെടുകയും ചെയ്ത പല വിദേശികളും ഇത്തരത്തിൽ സൗദിയിലേക്ക് വീണ്ടും കടക്കാൻ ശ്രമിച്ച് പിടിക്കപ്പെട്ടിരുന്നു.

ഫിംഗർ പ്രിൻ്റ് വരെ മാറ്റം വരുത്തി കടക്കാൻ ശ്രമിച്ചവരും വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് കടക്കാൻ ശ്രമിച്ചവരുമെല്ലാം ഇത്തരത്തിൽ പിടിയിലായവരിൽ പെടുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്