തിങ്കളാഴ്‌ച, ജൂൺ 8, 2026
FootballSaudi ArabiaTop Stories

റൊണാൾഡോക്ക് മറഡോണ അവാർഡ്

അൽ നസ്ർ സൂപർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 2023 ലെ മികച്ച സ്‌കോറർക്കുള്ള മറഡോണ അവാർഡ് നേടി.

ഫ്രഞ്ച് താരം കൈലിയൻ എംബാപ്പെ, ഇംഗ്ലീഷുകാരൻ ഹാരി കെയ്ൻ, നോർവീജിയൻ എർലിംഗ് ഹാലാൻഡ് എന്നിവരെ പിന്തള്ളിയാണ് റൊണാൾഡോ ഈ നേട്ടം സ്വന്തമാക്കിയത്.

റൊണാൾഡോ 2023 ൽ 59 മത്സരങ്ങളിൽ നിന്ന് 54 ഗോളുകൾ നേടി. 2016 നു ശേഷം റൊണാൾഡോയുടെ ഏറ്റവും വലിയ വാർഷിക സ്കോറിംഗ് ആണ് ഈ വര്ഷത്തേത്.

റൊണാൾഡോക്ക് പിറകിലുള്ളവരുടെ ഗോളുകൾ : പാരീസ് സെന്റ് ജെർമെയ്‌ന്റെ എംബാപ്പെ (53 മത്സരങ്ങളിൽ 52 ഗോളുകൾ), ബയേൺ മ്യൂണിക്കിന്റെ ഹാരി കെയ്‌ൻ (57 മത്സരങ്ങളിൽ 52 ഗോളുകൾ) മാഞ്ചസ്റ്റർ സിറ്റി താരം ഹാലൻഡ് (60 മത്സരങ്ങളിൽ നിന്ന് 50 ഗോളുകൾ ) എന്നിങ്ങനെയാണ് .

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്