തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ജിദ്ദയിൽ സൗദി പൗരനെ വെടി വെച്ച് കൊന്ന രണ്ട് വിദേശികൾ അറസ്റ്റിൽ

ജിദ്ദ ഗവർണറേറ്റിലെ ജനവാസമില്ലാത്ത പർവതപ്രദേശത്ത് വെച്ച് സൗദി പൗരനെ വെടി വെച്ച് കൊന്ന രണ്ട് വിദേശികൾ പിടിയിലായി.

രണ്ട് പ്രതികളും എത്യോപ്യൻ പൗരന്മാരായിരുന്നുവെന്നും ഇരുവരും അതിർത്തി നിയമ ലംഘനം നടത്തിയവരായിരുന്നുവെന്നും സുരക്ഷാ വിഭാഗം മാധ്യമ വാക്താവ് അറിയിച്ചു.

സംഭവ ശേഷം അനേഷണത്തിലൂടെ പ്രതികളെ തിരിച്ചറിഞ്ഞ് സുരക്ഷാ വിഭാഗം അവരെ പിന്തുടർന്ന് പിടി കൂടുകയായിരുന്നു

പ്രതികൾക്കെതിരെ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും പബ്ളിക് പ്രോസിക്യൂഷനു കൈമാറുകയും ചെയ്തിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്