നാല് പേർക്ക് സൗദി പൗരത്വം ലഭിച്ചു; പേര് വിവരങ്ങൾ അറിയാം
ജിദ്ദ: പുതുതായി സൗദി പൗരത്വം ലഭിച്ച 4 പേരുടെ പേരുകൾ ഉമ്മുൽ ഖുറ പത്രം പ്രസിദ്ധീകരിച്ചു. ഒരാളുടെ പദവി ശരിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
പുതുതായി സൗദി പൗരത്വം ലഭിച്ച നാല് പേരിൽ മൂന്ന് പേരും സ്ത്രീകളാണെന്നത് ശ്രദ്ധേയമാണ്. നാല് പേരുടെയും പേര് വിവരങ്ങൾ അറിയാം.
ഹായിലിൽ നിന്നും ഷൈമ ഹമദ് ഖലീഫ അൽ ബഖ്‌ആനി അൽ അഖീദി, മറിയം ഹമദ് ഖലീഫ അൽ ബഖ്‌ആനി അൽ അഖീദി എന്നിവരും നജ്‌റാനിൽ നിന്ന് ഫാത്തിമ മുസ്‌ലിഹ് അലി അൽജൂദും ആണ് പൗരത്വം ലഭിച്ച മൂന്ന് വനിതകൾ.
ഖുറയാതിൽ നിന്നുള്ള ആമിർ ബിൻ ഹിലാൽ ദആസ് അൽ ഖമാഇല യാണ് പൗരത്വം ലഭിച്ച പുരുഷൻ. ജിസാനിൽ നിന്നുള്ള അഹമദ് ഈസ ഹമൂദ് അഹ്മദിന്റെ പദവി ശരിയാക്കുകയും ചെയ്തിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
