ഗാസ യുദ്ധം മേഖലയെ മുഴുവൻ വലിയ അപകടങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നു
ഗാസയിലെ യുദ്ധം പ്രദേശത്തെയാകെ വലിയ അപകടങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും ചെങ്കടലിലെ ആക്രമണങ്ങൾ ഗാസ യുദ്ധവുമായി ബന്ധപ്പെട്ടതാണെന്നും സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു.
ഗാസ മുനമ്പിൽ ഉടൻ വെടിനിർത്തൽ ഉണ്ടാകണമെന്ന് ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ആവർത്തിച്ചു.
ഗാസയിൽ വെടിനിർത്തലാണ് സമാധാനത്തിലേക്കുള്ള ആദ്യപടിയെന്ന് രാജകുമാരൻ പറഞ്ഞു. ഗാസയിൽ ഇസ്രായേൽ ചെയ്യുന്നത് മേഖലയുടെ സുരക്ഷയെ അപകടപ്പെടുത്തുകയും സമാധാനത്തിന് ഭീഷണിയുയർത്തുകയും ചെയ്യുന്നു,
ചൊവ്വാഴ്ച ദാവോസിൽ വേൾഡ് ഇക്കണോമിക് ഫോറത്തിൽ ഒരു ഡയലോഗ് സെഷനിൽ സംസാരിക്കവെയാണ് ഫൈസൽ രാജകുമാരൻ ഇക്കാര്യം പറഞ്ഞത്
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa