സൗദി പൗരനെ മർദ്ദിച്ച് വാട്ടർ ടാങ്കിലെറിഞ്ഞ് കൊന്ന പ്രതിയുടെ വധ ശിക്ഷ നടപ്പാക്കി
ഹായിൽ: കൊലപാതകക്കേസിൽ പ്രതിയായ സൗദി പൗരനെ വധശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
ഖാലിദ് ബിൻ മുഹമ്മദ് അശംരി എന്ന സൗദി പൗരനെയാണ് നായിഫ് ബിൻ സഉദ് തമീമി എന്ന സൗദി പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധേയനാക്കിയത്.
ഇരുവരും തമ്മിലുള്ള വാക്ക് തർക്കത്തെത്തുടർന്ന് പ്രതി ഇരയെ മർദ്ദിക്കുകയും വാട്ടർ ടാങ്കിലേക്ക് വലിച്ചറിയുകയും അത് അയാളുടെ മരണത്തിന് കാരണമാകുകയുമായിരുന്നു.
പ്രതിയെ അറസ്റ്റ് ചെയ്ത സുരക്ഷാ വിഭാഗം കേസ് കോടതിയിലേക്ക് റഫർ ചെയ്യുകയും വിചാരണക്കൊടുവിൽ കോടതി പ്രതിക്ക് വധ ശിക്ഷ വിധിക്കുകയും ചെയ്തു.
വധ ശിക്ഷാ വിധിയെ അപ്പീൽ കോർട്ടും സുപ്രീം കോർട്ടും ശരി വെച്ചതിനെത്തുടർന്ന് വധശിക്ഷ നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും ഇന്ന് – ശനിയാഴ്ച് – ഹായിലിൽ പ്രതിയെ വധ ശിക്ഷക്ക് വിധേയമാക്കുകയും ചെയ്തതായി മന്ത്രാലയ അറിയിപ്പിൽ വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
