മെസ്സിയുടെ ഇന്റർമിയാമിയെ അര ഡസൻ ഗോളുകൾക്ക് മുക്കി റൊണാൾഡോയുടെ അൽ നസ്ർ
റിയാദ്: റിയാദിൽ നടന്ന സൗഹൃദ മത്സരത്തിൽ മെസ്സിയുടെ ഇന്റർമിയാമിയെ റൊണാൾഡോയുടെ അൽ നസ്ർ മടക്കമില്ലാത്ത 6 ഗോളുകൾക്ക് തകർത്തു.
അൽ നസ്റിൽ സൂപ്പർ താരം റൊണാൾഡോയും ഇന്റർമിയാമിയിൽ മെസ്സിയും കളിക്കാനിറങ്ങിയിട്ടില്ലായിരുന്നു എന്നത് ശ്രദ്ധേയമാണ്. (കളി തീരാനിരിക്കെ അഞ്ച് മിനുട്ട് മാത്രമായിരുന്നു മെസ്സി കളത്തിലിറങ്ങിയത്)
അൽ നസ്റിന് വേണ്ടി ടാലിസ്ക മൂന്ന് ഗോളുകളും ഒട്ടാവിയോ, ലാപോർട്ടെ, മുഹമ്മദ് മാറാൻ എന്നിവർ ഓരോ ഗോളുകൾ വീതവും നേടി.
അതേ സമയം ഇന്നത്തെ തോൽവിയോടെ റിയാദിലെത്തി കളിച്ച രണ്ട് കളികളിലും ഇന്റർമിയാമി അടിയറവ് പറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം അൽ ഹിലാലിനോട് 4 – 3 ന് മെസ്സിയും കൂട്ടരും തോറ്റിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
